Wednesday 24 July 2013

ഒരുപാട് പറയാനുണ്ടെനിക്ക്,...
എന്നോട് തന്നെ,...
ആരും ചെവി കോര്‍ക്കേണ്ട,...

കുഞ്ഞുങ്ങളെ ഓര്‍ത്തുള്ള വിലാപത്തില്‍ ഞാനും പങ്കാളിയാകുന്നു. ആശ്രയമില്ലാത്ത ഇത്തരം ബാല്യങ്ങളെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു ഐഡിയയുമില്ല. ഞാനൊരുപാട് ആളുകളോട് അന്വേഷിച്ചു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ തോന്നുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. 6മാസം മുമ്പ് കൂടെ കൂടിയ ഭര്‍ത്താവ് പോലും ഒരു കുഞ്ഞിനെയെങ്കിലും ദത്തെടുത്ത് സംരക്ഷിക്കാമെന്ന എന്റെ ആവശ്യത്തിന് എതിരാണ്. സ്വന്തം രക്തത്തിന് മാത്രം വില നല്‍കുന്ന ആളുകളുടെ കൂട്ടത്തിലാണ് അദ്ദേഹം. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വിലാപം മാത്രം. എന്തേലും ഉപായമുണ്ടെങ്കില്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എ
ന്നെ

കൊണ്ടാകും വിധം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഞാന്‍ തയ്യാറാണ്. ഈവണ്‍ ബൈ പ്രൊഫഷണലി, ഓര്‍ പേഴ്‌സണലി...